തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കൂടുതല്‍പ്പേര്‍ക്ക് കോളറ ബാധയെന്ന് സംശയം. നെയ്യാറ്റിന്‍കര കാരുണ്യ ഹോസ്റ്റലിലെ പതിനാറുപേര്‍ ചികില്‍സയില്‍. ഹോസ്റ്റലിലെ 10 വയസുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. കാരുണ്യ ഹോസ്റ്റല്‍ അന്തേവാസി അനു വയറിളക്കം ബാധിച്ച് മരിച്ചിരുന്നു.
എന്നാല്‍ ഹോസ്റ്റലില്‍ ശുദ്ധീകരിച്ച വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് കാരുണ്യ മിഷൻ ചാരിറ്റബിൾ സൊസൈറ്റി പ്രിൻസിപ്പൽ മനോരമ ന്യൂസിനോട്. ആരോഗ്യവകുപ്പിനും ഭക്ഷ്യസുരക്ഷാ വകുപ്പിനും ബോധ്യപ്പെട്ടിട്ടുണ്ട്. കോളറ വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും പ്രിന്‍സിപ്പല്‍ അനിതാ സുരേഷ് പറഞ്ഞു.