പി.എസ്.സി കോഴ ആരോപണം സംബന്ധിച്ച ക്രമക്കേടും പരാതിയും സമ്മതിക്കാതെ മുഖ്യമന്ത്രി നിയമസഭയില്‍. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും തട്ടിപ്പുകാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു. വാങ്ങിയ കാശ് തിരികെ കൊടുത്ത് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്നും, പിഎസ്‌സി അംഗത്വം ലേലത്തിന് വച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പി.എസ്.സി കോഴ ആരോപണം: സിപിഎം ഒളിച്ചുകളിക്കുന്നോ ? നിങ്ങള്‍ക്കും പ്രതികരിക്കാം