ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

തലസ്ഥാനത്തു കോളറ സ്ഥിരീകരിച്ചതോടെ, ജൂണിൽ വയറിളക്കബാധ ഉണ്ടായ കൊച്ചി കാക്കനാട്ടെ ഡി എൽ എഫ് ഫ്ലാറ്റുകളിൽ അതീവ  ജാഗ്രത. നിലവിലെ ഡബിൾ ക്ലോറിനേഷൻ പ്രിക്രിയ തുടരും. ഫ്ലാറ്റുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് ആശ്വാസമാകുന്നു. 

 

വയറിളക്ക ബാധക്ക് കാരണം കുടിവെള്ളത്തിലെ ഈ കോളി ബാക്ടീരിയയുടെ സാന്നിധ്യം എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ആദ്യ നിഗമനം. സാമ്പിളുകൾ ശേഖരിച്ചതിൽ ഈ കോളിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഡബിൾ ക്ലോറിനേഷൻ അടക്കം തുടങ്ങിയതുമാണ്. കഴിഞ്ഞദിവസം നിയമസഭയിൽ ആരോഗ്യ മന്ത്രി പറഞ്ഞപ്പോഴാണ് വയറിളക്ക ബാധയുടെ യഥാർത്ഥ കാരണം ഡിഎൽഎഫിലെ താമസക്കാരടക്കം അറിയുന്നത്. കുടിവെള്ളത്തിൽ റോട്ട വൈറസിന്റെയും ആസ്ട്രോ വൈറസിന്റെയും സാന്നിധ്യം ഉണ്ടെന്നായിരുന്നു വീണാ ജോർജ് പറഞ്ഞത്. താരതമ്യേന അപകടകാരികളായ രണ്ട് വൈറസിന്റെയും സാന്നിധ്യം കണ്ടെത്തിയതിനാൽ ജാഗ്രത തുടരണം എന്നറിയിച്ചുകൊണ്ട് താമസക്കാരുടെ whatsapp ഗ്രൂപ്പുകളിൽ സന്ദേശം എത്തി. തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തൃക്കാക്കര നഗരസഭയും ആരോഗ്യവകുപ്പും ഫ്ലാറ്റുകളിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ഡീ എൽ എഫ് ഫ്ലാറ്റുകളിലേക്ക് മാത്രമായി കൂടുതൽ ആശ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ടന്ന് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള അറിയിച്ചു.

തൃക്കാക്കര നഗരസഭ പരിധിയിൽ ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ പടരുന്നതിനാൽ ഈ പ്രദേശങ്ങളിൽ ഫോഗിങ് അടക്കം നടത്തുന്നുണ്ട്. 

ENGLISH SUMMARY:

Cholera in Thiruvananthapuram; Extreme caution in Kochi DLF Flats