legislative-assembly

അരൂരിൽ ദലിത് പെൺകുട്ടി പട്ടാപ്പകൽ ആക്രമിക്കപ്പെട്ടതടക്കം ഉന്നയിച്ച കെ.കെ.രമയുടെ അടിയന്തര പ്രമേയ നോട്ടിസിൽ നിയമസഭയില്‍ ബഹളവും കടുത്ത വാക്പോരും. ലൈംഗിക അതിക്രമ കേസുകളിൽ പ്രതികളായ സിപിഎം , SFI നേതാക്കളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് രമ ആരോപിച്ചു. ഇടത് വനിതാനേതാക്കൾക്കുനേരെ അശ്ലീല പ്രചരണം നടത്തുന്ന പ്രതിപക്ഷത്തിന് വിഷയത്തിൽ ഉറച്ച നിലപാടില്ലെന്ന് മന്ത്രി വീണാ ജോർജ്ജിന്റെ മറുപടി. ഐസിയു പീഡനക്കേസിലെ അതിജീവിതയ്ക്കൊപ്പം നിന്നയാളെ സ്ഥലംമാറ്റിയ മന്ത്രി, നിലപാട് പഠിപ്പിക്കേണ്ടെന്ന് വി.ഡി.സതീശൻ തിരിച്ചടിച്ചു. 

 

സഹോദരങ്ങളെ ആക്രമിച്ചത് ചോദ്യം ചെയ്ത ദളിത് പെൺകുട്ടി അരൂരിൽ പട്ടാപ്പകൽ നടുറോഡിൽ ക്രൂരമർദ്ദനത്തിന് ഇരയായത്, കാലടി സർവ്വകലാശാലയിൽ  എസ്എഫ്ഐ മുൻനേതാവ് പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചത്, കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ മനു വനിതാ ക്രിക്കറ്റ് താരങ്ങളെ ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയത്.  അടുത്തിടെ ഏറെ ചർച്ചയായ ഈ മൂന്ന് കേസുകളിലും പ്രതികൾക്കു വേണ്ടി രാഷ്ട്രീയഇടപെടൽ ആരോപിച്ചായിരുന്നു കെ.കെ രമയുടെ അടിയന്തര പ്രമേയ നോട്ടീസ്.

മൂന്ന് കേസുകളിലും പോലീസ് സ്വീകരിച്ച നടപടികൾ വനിത ശിശു ക്ഷേമ മന്ത്രി വീണ ജോർജ്ജ് വിശദീകരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമ കേസുകളിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ സർക്കാരിന് ആർജ്ജവമുണ്ട്. വടകരയിൽ കെ കെ ശൈലജയ്ക്കുനേരെ ആർഎംപി നേതാവ് നടത്തിയ അശ്ലീല പരാമർശം ഉൾപ്പെടെ  ഉയർത്തി  പ്രതിപക്ഷ നിലപാടിലെ സത്യസന്ധതയും ചോദ്യം ചെയ്തു. ഇതോടെ സഭ ഭഹളത്തിൽ മുങ്ങി. കോഴിക്കോട് ഐസിയു പീഡനക്കേസ് അതിജീവിതക്കൊപ്പം നിന്ന ജീവനക്കാരിയെ സ്ഥലം മാറ്റുകയും കാപ്പ കേസിലെ പ്രതിയെ മാലയിട്ട് സ്വീകരിക്കുകയും ചെയ്തയാളാണ് വീണ  ജോർജ്ജന്ന് പ്രതിപക്ഷ നേതാവിന്റെ തിരിച്ചടി.  സഭ വീണ്ടും ബഹളത്തിലേക്ക്. ദളിത് പെൺക്കുട്ടി പരാതി നൽകിയിട്ടും കേസ് എടുക്കതിരുന്ന പോലീസ് സ്റ്റേഷൻ അടച്ചുപൂട്ടണമെന്നും പ്രതിപക്ഷ നേതാവാവശ്യപ്പെട്ടു. സര്ക്കാർ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. പ്രതിപക്ഷ നേതാവുന്നയിച്ച ആരോപണങ്ങൾക്ക് മുൻകൂട്ടി എഴുതി നൽകാതെ മറുപടി പറയാൻ ശ്രമിച്ച വീണ ജോർജിനെ സ്പീക്കർ ശാസിച്ചു. 

There was an uproar in the Legislative Assembly over K.K. Rema's emergency motion notice: