ordinance-bill-cabinet-24

ഫയല്‍ ചിത്രം

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിവിധ മാർഗങ്ങൾ ആവിഷ്ക്കരിക്കാൻ മന്ത്രിസഭാ തീരുമാനം. പദ്ധതി വിഹിതം വെട്ടിച്ചുരുക്കാനുള്ള നടപടിയുമായി  സർക്കാർ. നടപ്പ് പദ്ധതികൾക്ക് ഇനിമുതൽ  മുൻഗണനാ ക്രമം നിശ്ചയിക്കും.മുൻഗണ തീരുമാനിക്കാൻ ഏഴ് മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയെ തീരുമാനിച്ചു.  പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത്  ഉപസമിതിയാകും. വകുപ്പ് സെക്രട്ടറിമാരുടെ  ശുപാർശ പരിശോധിച്ച് ഉപസമിതി മുൻഗണന നിശ്ചയിക്കും. നടപ്പു പദ്ധതികൾക്ക് പണം അനുവദിക്കുന്നതിലും ഈ മുൻഗണനാ ക്രമം ബാധകമാകും. നികുതിയിതര വരുമാന വർദ്ധനവുണ്ടാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. വിവിധ ഫീസുകളുടെ നിരക്ക് പരിഷ്കരിക്കും വകുപ്പ് സെക്രട്ടറിമാരോട് ഈമാസം 20 ന് മുൻപ് നിർദ്ദശങ്ങൾ സമർപിക്കാൻ സർക്കാർ നിർദ്ദേശം നൽകി. സാമ്പത്തിക ഞെരുക്കം മറികടക്കാൻ സർക്കാർ വിവിധ മാർഗങ്ങൾ ആലോചിക്കുന്നത് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

 
ENGLISH SUMMARY:

Cabinet sub-committee to submit recommendation for expenditure of scheme allocation