devanandan-tops-the-keam-entrance-exam-2024

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്‍ജിനീയറിങ്ങിന് ഒന്നാംറാങ്ക് ആലപ്പുഴ ജില്ലയിലെ പി.ദേവാനന്ദിനാണ്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്കും പാലാ സ്വദേശി അലന്‍ ജോണി അനില്‍ മൂന്നാംറാങ്കും കരസ്ഥമാക്കി. 

ആലപ്പുഴ ചന്ദനക്കാവ് മന്ദാരം വീട്ടിൽ ദേവാനന്ദിന് കീം പരീക്ഷയിൽ  ഒന്നാം റാങ്ക് കിട്ടിയെന്നറിഞ്ഞപ്പോൾ അയൽക്കാർക്ക് അൽഭുതമില്ല. ചെറുപ്പം മുതൽ തന്നെ ദേവാനന്ദിൻ്റെ പഠന മികവ് അവർക്കറിയാം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിളിക്കുമ്പോൾ ദേവാനന്ദ് ചങ്ങനാശേരിയിലായിരുന്നു തിരികെ ആലപ്പുഴയിലെ വീട്ടിലെത്തിയപ്പോൾ സന്തോഷ നിമിഷങ്ങൾ. (ഹോൾഡ് .... മധുരം നൽകുന്നത്)

ആദ്യപത്ത് റാങ്കിൽ പെടുമെന്ന് കരുതിയിരുന്നുവെങ്കിലും ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദേവാനന്ദ് മനോരമ ന്യൂസിനോട്

 

എസ്.ടി വിഭാഗത്തില്‍ ഇടുക്കി സ്വദേശി അഭിജിത് ലാല്‍ ആണ് ഒന്നാമത്. 52,500പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. ആദ്യ 100 റാങ്കില്‍ 87 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമാണ് ഉള്ളത്.

ENGLISH SUMMARY:

Devanand P tops the KEAM entrance exam 2024