- 1

എ.ഐ സേവനങ്ങള്‍ നല്‍കുന്നതില്‍ കേരളം രാജ്യത്തെ പ്രധാന കേന്ദ്രമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധ്യമാകുന്ന എല്ലാ മേഖലകളിലും എ.ഐ സാങ്കേതികവിദ്യ സജീവമായി പ്രയോജനപ്പെടുത്തണമെന്നും  രാജ്യാന്തര എ.ഐ കോണ്‍ക്ലേവിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. 

 

ജെനറേറ്റീവ് എ.ഐ അതിവേഗം വികസിക്കുകയും ലോകത്താകെ വലിയ സാധ്യതകള്‍ തുറന്നിടുകയും ചെയ്യുന്ന അവസരത്തിലാണ് കേരളത്തില്‍ രാജ്യാന്തര കോണ്‍ക്ലേവിന് തുടക്കമായത്. ആരോഗ്യം, ബാങ്കിംഗ്, ധനകാര്യ, കായിക മേഖലകളിൽ അടക്കം എ.ഐ എങ്ങനെ മാറ്റം വരുത്തുന്നു എന്നതിനെ കുറിച്ചുള്ള ചർച്ചകളായിരുന്നു കോൺക്ലേവിന്റെ കാതൽ. എ.ഐ മേഖലയില്‍ തദ്ദേശീയ സംഭാവനകള്‍ നല്‍കുന്നതില്‍ രാജ്യത്തെ പ്രധാന കേന്ദ്രമായി മാറാന്‍ കേരളത്തിന് കഴിയുമെന്ന്  കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ.ഐ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന വ്യവസായ നയത്തിനാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. വിദ്യാഭ്യാസത്തില്‍ എഐ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി എല്ലാ അധ്യാപകര്‍ക്കും പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

Kerala will be a major hub in the country for providing AI services; Pinarayi Vijayan