- 1

മലപ്പുറത്തും കാസര്‍കോടും പ്ലസ് വണ്ണിനു  അധിക ബാച്ച് അനുവദിച്ചെങ്കിലും കോഴിക്കോട്ടെയും പാലക്കാട്ടെയും സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായില്ല. പാലക്കാട് 4,383 സീറ്റിന്‍റെയും കോഴിക്കോട് 2,250 സീറ്റിന്‍റെ‌യും കുറവുണ്ടെന്നാണ് മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിക്കുന്നത്.  

 

മലപ്പുറത്ത് 120 ഉം കാസര്‍കോട് 18 ഉം അധികബാച്ച് അനുവദിച്ച് വിദ്യാഭ്യാസവകുപ്പ് തലയൂരി. പക്ഷെ 4383 കുട്ടികള്‍ പുറത്ത് നില്‍ക്കുന്ന പാലക്കാടും 2250 കുട്ടികള്‍ പുറത്ത് നില്‍ക്കുന്ന കോഴിക്കോടും യഥാക്രമം 73 ഉം 37 ഉം അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാണ് എം എസ് എഫിന്‍റെ  ആവശ്യം. 

ഇനി സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നടത്തിയാലും അധിക ബാച്ച് അനുവദിക്കാതെ പുറത്തു നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രവേശനം കിട്ടില്ലെന്നാണ് ലീഗ് അധ്യപക സംഘടനയുടേയും വിലയിരുത്തല്‍. 

എന്തായാലും കോഴിക്കോട്ടേയും പാലക്കാട്ടേയും പ്രശ്നം പരിഹരിക്കുന്നതുവരെ സമരം തുടരാനാണ് ലീഗിന്റ തീരുമാനം. അതേസമയം   മലബാറില്‍ ഇനി സീറ്റ് പ്രതിസന്ധിയില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാഭ്യാസവകുപ്പ്. ക്ലാസ് തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും സീറ്റിന്‍റെ കാര്യത്തില്‍ അവ്യക്തത തുടരുന്നത് പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ ഭാവി തന്നെ അവതാളത്തിലാക്കും. 

ENGLISH SUMMARY:

Plus one seat crisis; Kozhikode and Palakkad seat crisis was not resolved