thevara-bridge-01

TOPICS COVERED

അറ്റകുറ്റപ്പണിക്കായി കൊച്ചി തേവര കുണ്ടന്നൂർ പാലം അടയ്ക്കുന്നതിനാൽ ഇന്ന് രാത്രി 11 മണി മുതൽ പാലത്തിൽ കർശന ഗതാഗത നിയന്ത്രണം. ഗതാഗതം പൂർണമായും നിർത്തി ശനി ഞായർ ദിവസങ്ങളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് തീരുമാനം. പാലത്തിലൂടെ പോകേണ്ട വാഹനങ്ങൾ എംജി റോഡിലേക്ക് പ്രവേശിക്കാവുന്ന തരത്തിൽ വഴിതിരിച്ചുവിടും. 

 

പ്രധാനപ്പെട്ട ഗതാഗത നിയന്ത്രണങ്ങള്‍ ഇങ്ങനെയാണ്. 

1.പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെണ്ടുരുത്തിപ്പാലം വഴി എംജി റോഡിൽ പ്രവേശിച്ച് പളളിമുക്ക് ജംഗ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡിൽ പ്രവേശിച്ച് വൈറ്റില വഴി കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകണം. 

2. ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കണ്ണങ്ങാട്ട് പാലത്തിൽ പ്രവേശിച്ച് അലക്സാണ്ടർ പറമ്പിത്തറ പാലം വഴി തേവരഫെറി ജംഗ്ഷനിലെത്തി പണ്ഡിറ്റ് കറുപ്പൻ റോഡ് വഴി എം.ജി റോഡിലെത്തി സഹോദരൻ അയ്യപ്പൻ റോഡിൽ പ്രവേശിച്ച് വൈറ്റില വഴി കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. 

3. തൃപ്പൂണിത്തുറ കുണ്ടന്നൂർ ഭാഗത്തു നിന്നും പശ്ചിമകൊച്ചി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങൾ വൈറ്റില ജംഗ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡിലെത്തി എം.ജി റോഡ് വഴി സിറ്റിയിലേക്ക് പ്രവേശിക്കാവുന്നതാണ്

ENGLISH SUMMARY:

Traffic Restrictions Imposed in Kochi for Bridge Maintenance