aroor-thuravoor-action

ആലപ്പുഴ അരൂർ തുറവൂർ ഉയരപ്പാതനിർമാണ മേഖലയിലെ സ്കൂളുകളുടെ മുൻവശം നടപ്പാത തയ്യാറാക്കാനും കുട്ടികൾക്ക് ദേശീയപാത മുറിച്ചു കടക്കുന്നതിന് ' സംവിധാനം ഒരുക്കാനും തീരുമാനം. ഹൈക്കോടതി നിർദേശമനുസരിച്ച് ആലപ്പുഴജില്ലാ കലക്ടർ അലക്സ് വർഗീസ്   ഗതാഗത പ്രശ്നങ്ങൾ നിലനിൽക്കുന്ന നിർമാണ മേഖല സന്ദർശിച്ചു. പൈലിങ്ങ് സമയത്ത് പുറത്തു വരുന്ന അഴുക്കില്ലാത്ത ജലം കാനയിലേക്ക് ഒഴുക്കാനും തീരുമാനമായി.

 

ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ നിർദേശം  പരിഗണിച്ചാണ് സ്കൂളുകൾക്ക് മുൻവശം നടപ്പാത ഒരുക്കുന്നത്. സ്കൂളുകൾക്ക് മുന്നിൽ ട്രാഫിക് മാർഷൽമാരെ നിയോഗിക്കും. ഹൈക്കോടതി നിർദേശ പ്രകാരം ആലപ്പുഴ കലക്ടർ അരൂർ - തുറവൂർ ഉയരപ്പാത മേഖല സന്ദർശിച്ചു. ജനങ്ങളുടെ പരാതി  കേട്ട കലക്ടർ  തുടർന്ന് ജനപ്രതികളുമായി ചർച്ച നടത്തി.

 തുറവൂർ മുതൽ അരൂർ വരെയുള്ള ഭാഗത്ത് കണ്ടെയ്നർ ഉൾപ്പെടെയുള്ള വലിയ ചരക്ക്  വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. റോഡ് നിർമാണത്തിലെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിന്  രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേരും.ഈ ഭാഗത്തെ  സ്കൂളുകൾ തടസ്സമില്ലാതെ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്

Construction of the elevated highway at Aroor Thuravoor; sidewalks will be built in front of the schools.: