vallarpadam-hd

വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഇന്ത്യയിലെ ആദ്യ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്‍റ് ടെര്‍മിനലായ വല്ലാര്‍പാടത്ത് വികസന ലക്ഷ്യം ഇനിയും ദൂരെയാണ്. കപ്പല്‍ചാലിന്‍റെ ആഴം കൂട്ടാന്‍ കൊച്ചി തുറമുഖ അതോറിറ്റി ആസൂത്രണം ചെയ്യുന്നുണ്ട്. ചരിത്രമെഴുതി ചരക്ക് നീക്കത്തിനായി ഒരുക്കിയ റെയില്‍വേ പാത ഉപയോഗപ്പെടുത്തുന്നുമില്ല. 

 

കേരളത്തിന് സാമ്പത്തിക കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് വാഴ്ത്തിയ വല്ലാര്‍പാടം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയിട്ടില്ല. ഇന്ത്യയിലെ ആദ്യ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്‍റ് ടെര്‍മിനലായ വല്ലാര്‍പാടത്തിന് ഇനിയും മുന്നോട്ടുപോകാനുണ്ട്. ഒടുവിലത്തെ കണക്കുകള്‍ ശുഭകരമാണ്. കണ്ടെയ്നര്‍ നീക്കം ജൂണില്‍ 79,044 ടിഇയുവിലെത്തി. ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം.