scuba-diving-team-of-the-fi

തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായി തിരച്ചില്‍ ദൗത്യം ഇരുപത്തിയെട്ടാം മണിക്കൂറില്‍. തിരച്ചിലിനായി സ്കൂബാ സംഘം വീണ്ടുമിറങ്ങി. തുരങ്കത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് പരിശോധന നടത്തുന്നത്. തിരച്ചിലിന് കൊച്ചിയില്‍ നിന്ന് നാവികസേനയെത്തുമെന്ന്  മന്ത്രി കെ. രാജന്‍ അറിയിച്ചു. കൃത്രിമമായി ജലനിരപ്പ് ഉയര്‍ത്തിയുള്ള പരിശോധനയും നടത്തുമെന്നും മന്ത്രി പറഞ്ഞു.

 

തുരങ്ക കനാലില്‍ കുന്നുകൂടിയ ടണ്‍ കണക്കിന്  മാലിന്യമാണ് ജോയിക്കായുള്ള തിരച്ചില്‍ ദുഷ്കരമാക്കുന്നത്. തുരങ്ക കനാലിന്‍റെ ദൂരം 117 മീറ്ററാണ്. ഇതില്‍ നൂറ് മീറ്ററോളം ദൂരത്തില്‍  തുരങ്കപാതയില്‍ തിരച്ചില്‍ നടത്തി. അതി സങ്കീര്‍ണ ദൗത്യമെന്ന് മാന്‍ഹോളിലിറങ്ങിയ സ്കൂബ ടീം പറഞ്ഞു. 

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സ്കൂബ ടീമുകളെ എത്തിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഫയര്‍ഫോഴ്സിനെ ആവശ്യമെങ്കില്‍ മറ്റ് ജില്ലകളില്‍നിന്നെത്തിക്കും. ഫയര്‍ ഫോഴ്സിന്‍റെ കണ്‍ട്രോള്‍ റൂം തുടങ്ങുമെന്നും അടിയന്തര യോഗത്തിന് ശേഷം  മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

Navy for the rescue of Joy who is missing in Amayizhanjan canal