muvattupuzha-attack-2
 

മൂവാറ്റുപുഴയിൽ സഹോദരങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തിനിടെ വെടിവയ്പ്പിൽ ഒരാൾക്ക് പരുക്ക്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കടാതി മംഗലത്ത് വീട്ടിൽ സഹോദരങ്ങളായ കിഷോറും, നവീനും തമ്മിലുള്ള തർക്കത്തിനിടെയാണ് സംഭവം. കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു. തോളിന്  വെടിയേറ്റ നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കിഷോറിനെ അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.