ലിഫ്റ്റില്‍ കുടുങ്ങിപ്പോയ തിരുമല രവി (വലത്)

ലിഫ്റ്റില്‍ കുടുങ്ങിപ്പോയ തിരുമല രവി (വലത്)

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ഡ്യൂട്ടി സാര്‍ജന്‍റിനെയും രണ്ട് ലിഫ്റ്റ് ഓപറേറ്റര്‍മാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു. അസ്ഥിരോഗ വിദഗ്ധനെ കാണാനാെത്തിയ സി.പി.ഐ മുന്‍ ലോക്കല്‍ സെക്രട്ടറി തിരുമല രവി എന്നറിയപ്പെടുന്ന രവീന്ദ്രന്‍ നായരാണ് ശനിയാഴ്ച ഉച്ചയോടെ ലിഫ്റ്റിനുള്ളില്‍ കുടങ്ങിയത്. ‘ലിഫ്റ്റില്‍ കുടുങ്ങിയ ശേഷം പലതവണ വിളിച്ചിട്ടും ആരും വന്നില്ലന്നും നിരന്തരം അലാം ബട്ടണ്‍ അമര്‍ത്തിയിട്ടും ആരും അന്വേഷിച്ചില്ലന്നും തിരുമല രവി മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയാണ് രവി പുറത്തുവന്നത്.

ഫോണില്‍ കിട്ടാതെയായതോടെ രവി നൈറ്റ് ഡ്യൂട്ടിക്ക് കയറിക്കാണുമെന്നാണ് വീട്ടുകാര്‍ വിചാരിച്ചത്. മൊബൈല്‍ ഫോണ്‍ വീണു പൊട്ടിയതിനാല്‍ ബന്ധപ്പെടാനും സാധിച്ചില്ല. ഇന്നലെ ഉച്ചയ്ക്കും മടങ്ങി എത്താത്തതിനെ തുടർന്ന് രാത്രി മെഡി. കോളേജ് പോലീസിൽ പരാതി നൽകി. ആഹാരവും വെള്ളവുമില്ലാതെ അവശനിലയിലായ തിരുമല രവി ആശുപത്രിയില്‍ നിരീക്ഷണത്തിലാണിപ്പോള്‍.

ENGLISH SUMMARY:

Three suspended in lift trapped incident, Trivandrum Medical College