തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ലിഫ്റ്റ് ചതിച്ചു. വനിതാ ഡോക്ടറും സ്ട്രക്ചറിൽ കൊണ്ടുപോയ രോഗിയും ബന്ധുവും 20 മിനിറ്റോളം കുടുങ്ങി. രോഗി രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങിയ മുന്‍ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.
രവീന്ദ്രൻ നായർ എന്ന മനുഷ്യൻ ലിഫ്റ്റിൽ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ടതിന്‍റെ ഞെട്ടൽ മാറും മുമ്പാണ് അടുത്ത അപകടം. 1. 40 ഓടെയാണ് സംഭവം. ഇ എൻ ടി വിഭാഗത്തിലെ ഡോ. അൻസിലയും സിടി സ്കാൻ വിഭാഗത്തിലേയ്ക്കു പോയ രോഗിയും ബന്ധുവുമാണ് കുടുങ്ങിയത്. ഇവർ കയറിയ ശേഷം താഴേയ്ക്കു പോയ ലിഫ്റ്റ് പകുതിയിൽ നിന്നു. കാഷ്വാലിറ്റിയിലെ ഏഴാം നമ്പർ ലിഫ്റ്റാണ് തകരാറിലായത്. ലിഫ്റ്റ് ടെക്നീഷ്യനെത്തി 20 മിനിറ്റോളം ശ്രമിച്ചാണ് ഇവരെ പുറത്തെത്തിച്ചത് .
രവീന്ദ്രൻ നായർ രണ്ടു ദിവസം ലിഫ്റ്റിൽ അകപ്പെട്ടു പോയ സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നല്കാനാണ് മനുഷ്യാവകാശ കമ്മിഷൻ ആശുപത്രി സൂപ്രണ്ടിനോട് നിർദേശിച്ചിരിക്കുന്നത്.