മലപ്പുറം തിരൂരങ്ങാടിയിൽ വ്യാജ ആര്‍.സി നിര്‍മ്മാണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പ്രതിഷേധവുമായി യൂത്ത് ലീഗ്. വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടും വകുപ്പുതല നടപടികള്‍ വൈകുന്നുവെന്നാണ് ആക്ഷേപം. പൊലീസ് സ്റ്റേഷന്‍, മിനിസിവില്‍ സ്റ്റേഷന്‍, ജോയിന്‍റ് ആര്‍.ടി.ഓഫീസ് എന്നിവിടങ്ങളിലാണ് ലുക്ക്ഔട്ട് നോട്ടീസ് പതിച്ചത്.
തിരൂരങ്ങാടി സബ് ആർ ടി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വ്യാജ ആർസി നിർമാണ കേസിൽ ഉദ്യോഗസ്ഥരെ പ്രതി ചേർക്കാത്തതിലാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. തിരുരങ്ങാടി പൊലീസ് സ്റ്റേഷനിലും ചെമ്മാട് മിനി സിവിൽ സ്റ്റേഷനിലും തിരൂരങ്ങാടി മോട്ടോർ വാഹന ഓഫീസിലുമാണ് പ്രതിഷേധവുമായെത്തിയത്.
യഥാർഥ പ്രതികളെ രക്ഷിക്കാൻ പൊലീസ് ഒത്തു കളിക്കുന്നു എന്ന് ആരോപിച്ചായിരുന്നു യൂത്ത് ലീഗിന്റെ വ്യത്യസ്ത പ്രതിഷേധം. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യുഎ റസാഖിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ എന്നിവരാണ് വേറിട്ട പ്രതിഷേധവുമെയെത്തിയത്.