rain-havoc17

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.  ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയില്‍ വീണ് യുവാവ് മരിച്ചു. താളുംകണ്ടംകുടി സ്വദേശി സനീഷ് ആണ് മരിച്ചത് . തിരുവനന്തപുരം മര്യനാട് തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. 

 

ആലപ്പുഴയില്‍ മരം വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.  വയനാട് കല്‍പ്പറ്റ ബൈപ്പാസില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി .   

കൊച്ചിയിലും മഴയ്ക്ക് ശമനമില്ല. എറണാകുളം പള്ളിക്കരയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പാലക്കാട് ജില്ലയിൽ രാത്രിയിലെ മഴ രാവിലെയും ശക്തി പ്രാപിക്കുകയാണ്.  ഭാരതപ്പുഴ, ചിറ്റൂർ, ഗായത്രിപ്പുഴ എന്നിവിടങ്ങളിലെ ജലനിരപ്പ്  ഉയർന്നിട്ടുണ്ട്. 

 

അപ്പര്‍  കുട്ടനാട്ടില്‍ രാത്രിയില്‍ ശക്തമായ മഴ ലഭിച്ചു. കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തിമായതിനാല്‍ പമ്പ, അച്ചന്‍കോവില്‍ മണിമല ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.  കുട്ടനാടിന്‍റെ വിവിധ ഭാഗങ്ങളില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് എന്‍ഡിആര്‍എഫ് സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

കോഴിക്കോട്  മാവൂർ അടക്കമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കോഴിക്കോട് കുറ്റ്യാടിയില്‍ മിന്നല്‍ ചുഴലി.  ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണു.  ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ശക്തമായ മഴയിൽ മലപ്പുറം പൊന്നാനിക്കടുത്ത പാലപ്പെട്ടി ഭാഗങ്ങളിലെ 50 ലേറെ വീടുകൾ വെള്ളക്കെട്ടിലാണ് . പാലക്കാട് ജില്ലയില്‍ മലയോര മേഖലയില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. 

കനത്തമഴയെ തുടര്‍ന്ന്  കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍ കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

ENGLISH SUMMARY:

Rain havoc; two dies