ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന ഫയര്‍ഫോഴ്സിലെ സ്കൂബാ സംഘത്തിന് അഭിനന്ദനങ്ങള്‍ക്ക് അപ്പുറം ആനുകൂല്യങ്ങളും നല്‍കാന്‍ നടപടി. അലവന്‍സ് കൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതും പരിഗണനയിലെന്ന് ഫയര്‍ഫോഴ്സ് മേധാവി കെ.പത്മകുമാര്‍ പറഞ്ഞു. കഠിന ജോലിയായിട്ടും തുച്ഛമായ പ്രതിഫലമെന്ന മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഫയര്‍ഫോഴ്സ് മേധാവിയുടെ ഇടപെടല്‍.

എത്രയൊക്കെ കഷ്ടപ്പെട്ടാലും ശമ്പളംകൂടാതെ അലവന്‍സ് വെറും 500 രൂപ, ജീവന്‍ പണയം വെച്ചുള്ള പണിയായിട്ടും ജീവിതം സുരക്ഷിതമാക്കാന്‍ ഇന്‍ഷൂറന്‍സുമില്ല. അഭിനന്ദനങ്ങള്‍ക്ക് അപ്പുറമുള്ള ഇവരുടെ ജീവിതം തുറന്ന് കാട്ടിയതോടെ ആശ്വാസവഴി തുറക്കുകയാണ്.

സാഹസികദൗത്യങ്ങളില്‍ ഏര്‍പ്പെടുന്ന അവസരങ്ങളില്‍ പ്രത്യേക ഇന്‍ഷൂറന്‍സ് ഒരുക്കാനാണ് ആലോചന. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യത്തിലിറങ്ങിയവരുടെ തുടര്‍ചികിത്സക്കുള്ള തുകയും ഉടന്‍ കൈമാറും.

ENGLISH SUMMARY:

Action to provide benefits to the scuba team in the fire force