rain-holyday-updates

TOPICS COVERED

കനത്ത മഴയെ തുടര്‍ന്ന് നാളെ നാല് ജില്ലകളില്‍ അവധി. കണ്ണൂര്‍, വയനാട്, പാലക്കാട്  ജില്ലകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസര്‍കോട് സ്കൂളുകള്‍ക്കുമാണ് അവധി. കാസര്‍കോട് കോളജുകള്‍ക്ക് അവധി ബാധകമല്ല, പരീക്ഷകള്‍ക്കും മാറ്റമില്ല. കോഴിക്കോട്ട് സ്കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാമെന്ന് കലക്ടര്‍ പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് നാളെ നാല് ജില്ലകളില്‍ അവധി

വയനാട് കണ്ണൂര്‍കാസര്‍കോട് ജില്ലകളില്‍തീവ്രമഴക്കുള്ള റെഡ് അലര്‍ട്ട്പ്രഖ്യാപിച്ചു. ഏഴുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കോട്ടയം എറണാകുളം, ഇടുക്കി തൃശൂര്‍,  പാലക്കാട് , മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴ തുടരും. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. കാസര്‍കോട് , കണ്ണൂര്‍ജില്ലയുടെ തീരപ്രദേശത്ത് 3.4 മീറ്റര്‍വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലേറ്റത്തിനും ഇടയുള്ളതിനാല്‍  ജാഗ്രത പാലിക്കണം. 

ENGLISH SUMMARY:

Heavy Rain, Holiday updates