മുൻ അത്‌ലീറ്റായ കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശേരി പറാൽ പാറത്തറ വീട്ടിൽ മനു ജോൺ (50) ആണു മരിച്ചത്. 24 വർഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിലെ കായികാധ്യാപികയായിരുന്നു. ഇന്നലെ രാവിലെ 9നു സ്കൂളിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
എംജി സർവകലാശാലാ ക്രോസ് കൺട്രി ടീം മുൻ ക്യാപ്റ്റനാണ്. ഒളിംപ്യൻ അഞ്ജു ബോബി ജോർജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം ഇന്നു രാവിലെ 9.30നു സ്കൂളിലെത്തിക്കും. സംസ്കാരം 3.30നു വീട്ടിലെ ചടങ്ങുകൾക്കുശേഷം പറാൽ സെന്റ് ആന്റണീസ് പള്ളിയിൽ. പരേതനായ പാറത്തറ തോമസ് മാത്യുവിനറേയും ചിന്നമ്മ തോമസിന്റേയും മകളാണ്. മേഘ ജോൺസണും മെൽബിൻ ജോൺസുമാണ് മക്കള്‍. രവി കൃഷ്ണ മരുമകനാണ്.