kasargod

TOPICS COVERED

കാസര്‍കോട് മലയോരമേഖലയിലടക്കം  ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. ഇതോടെ തേജസ്വിനി പുഴയുടെ ജലനിരപ്പ് ഉയര്‍ന്നു. നീലേശ്വരത്തെ താഴ്ന്ന പ്രദേശങ്ങളില‍്‍ വെള്ളം കയറി.  കര്‍ണാടക വനമേഖലയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലെല്ലാം കനത്ത മഴയാണ് ഇന്നലെ രാത്രിയിലും പെയ്തത്.  നീലേശ്വരത്ത് വെള്ളം കയറിയതോടെ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം ക്യാംപുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ രണ്ട് കുടുംബങ്ങളുടേയും സുരക്ഷയെ കരുതിയാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. 

neeleswaramWater-2

കാരിക്കോട് മേഖലയിലെ ഒരു അമ്പലത്തിലും വെള്ളം കയറി. രാത്രി വൈകി മഴ അല്‍പം ശമിച്ചതോടെ മേഖലകളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സംസഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കോഴിക്കോട് കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടുണ്ട്. ഇവിടെ ശക്തമോ അതിശക്തമോ ആയ മഴലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യെലോ അലര്‍ട്ടുള്ള ഇടുക്കി, എറണാകുളം, തൃശൂര്‍, പലക്കാട് , മലപ്പുറം ജില്ലകളില്‍ പരക്കെ മഴകിട്ടും. 

ബുധനാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും. ശനിയാഴ്ച രാത്രിവരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ചവരെ കേരള,  ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. മണിക്കൂറില്‍‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍രൂപമെടുത്ത ന്യൂനമര്‍ദം കൂടുതല്‍ശക്തി കൈവരിച്ച് ഒഡീഷാ തീരത്തേക്ക് നീങ്ങിയേക്കും. 

 
Heavy rains yesterday including the hills area of Kasarkod:

Heavy rains yesterday, including in the hills areas of Kasaragod. Due to this, the water level of Tejaswini river has increased. Water entered the low-lying areas of Nileswaram. Heavy rain fell in all the parts adjacent to the Karnataka forest region last night as well.