TOPICS COVERED

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. നാലു വടക്കന്‍ ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും മധ്യകേരളത്തിലെ അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. കോഴിക്കോട് കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.  ഇടുക്കി, എറണാകുളം, തൃശൂര്‍, പലക്കാട് , മലപ്പുറം ജില്ലകളില്‍ പരക്കെ മഴകിട്ടും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ഒഡീഷ തീരത്തുകൂടി നാളെ രാവിലെയോടെ കരയിലേക്ക് കടന്ന് ഛത്തീസ്ഗഡ് ഭാഗത്തേക്ക് നീങ്ങും. 

ഇതിന്‍റെ സ്വാധീനത്തില്‍ കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശനിയാഴ്ച രാത്രിവരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ചവരെ കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റേയും തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. വയനാട് ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ENGLISH SUMMARY:

Kerala rain: Holiday for educational institutions in Wayanad tomorrow