KOCHI 2018 OCTOBER 22 : Athletes back to home after the sports meet disperse by heavy rain at Kothamangalam during district school athletic meet going on @ Josekutty Panackal

File photo

TOPICS COVERED

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ട്യൂഷന്‍ സെന്‍റര്‍, അങ്കണവാടി ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകം. 

അതേസമയം, മലബാർ മേഖലയില്‍ മേഖലയില്‍ മഴയ്ക്കും മഴക്കെടുതിക്കും നേരിയ ശമനമുണ്ട്. എന്നാല്‍ മേഖലയില്‍ കനത്തമഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെ  ഓറഞ്ച് അലർട് നിലവിലുണ്ട്. ജലനിരപ്പ് ഉയർന്നതിനാൽ കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും.

കാസര്‍ഗോഡ്, കണ്ണൂർ ജില്ലകളിൽ രാവിലെ മുതൽ മഴയ്ക്ക് ശമനമുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയില് കനത്തമഴ തുടരുകയാണ്. ജല നിരപ്പ് ഉയർന്നതിനാൽ കക്കയം ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ പുതിയതായി 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 

 

കാസര്‍കോട്ടെ തേജസ്വനി പുഴയില് ജലനിരപ്പുയര്‍ന്നതോടെ നീലേശ്വരത്ത് താഴ്ന്ന പ്രേദേശങ്ങളില്‍ വെള്ളം കയറി. കണ്ണൂർ ചെറുപുഴയിലെ കോഴിച്ചാൽ തുരുത്തിൽ നടപ്പാലം തകർന്നതോടെ ഒറ്റപ്പെട്ട നവജാതശിശുവിനും മാതാപിതാക്കളെയും അഗ്നി രക്ഷാ സേനയെത്തി രക്ഷിച്ചു 

വെള്ളം കയറി ഗതാഗതം നിരോധിച്ചതോടെ വയനാട് മുത്തങ്ങ ദേശീയപാതയില്‍ കുടുങ്ങിയവരെ ഇന്നലെ പുലർച്ചെ 3.30 യോടെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. കെഎസ്ആര്‍ടിസി ബസിലും കാറുകളിലുമായെത്തിയ മുന്നൂറിലധികംപേര്‍ വനപാതയില്‍ കുടുങ്ങി. നിലവിൽ 42 ദുരിതാശ്വാസ ക്യാംപുകളിലായി 281 പേരാണ് കഴിയുന്നത്. മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പുള്ളതിനാൽ ജാഗ്രത തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം.

ENGLISH SUMMARY:

Holiday in Wayanad district tomorrow