പാലക്കാട് ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപെടുത്തി. പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് പുഴയുടെ നടുവിൽ കുടുങ്ങിയത്. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണ് കുട്ടികളെ കരയിലെത്തിച്ചത്. രണ്ട് കുട്ടികളാണ് പുഴയുടെ നടുവില്‍ കുടുങ്ങിയത്. ഒരാള്‍ നീന്തി രക്ഷപെട്ടിരുന്നു. കഴിഞ്ഞദിവസം നാലുപേർ കുടുങ്ങിയ നറണി തടയണയ്ക്ക് താഴെയാണ് കുട്ടികൾ കുടുങ്ങിയത്. പുഴയിലേക്ക് നീളന്‍ ഏണി എത്തിച്ചായിരുന്നു ഫയര്‍ഫോഴ്സിന്റെ രക്ഷാദൗത്യം.