nipah-file-image-2107

നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. കുട്ടിക്ക് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്. മെഡി.കോളജിെല വെന്റിലേറ്ററിലായിരുന്നു കുട്ടി. 10 ദിവസം മുന്‍പ് പനി ബാധിച്ചാണ് കുട്ടി ചികില്‍സയ്ക്ക് എത്തിയത്. ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്ന് മോണോക്ലോണല്‍ ആന്‍റിബോഡിയെന്ന മരുന്ന് നല്‍കും മുന്‍പാണ് മരണം സംഭവിച്ചത്.

 

കുട്ടിക്ക് രാവിലെ 10.50ന് ഹൃദയാഘാതമുണ്ടായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥിരീകരിച്ചത്. നിപ മാര്‍ഗരേഖ അനുസരിച്ചായിരിക്കും സംസ്കാരം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. സമ്പര്‍ക്കപ്പട്ടികയിലുള്ളര്‍ക്ക് രോഗലക്ഷണങ്ങള്‍ കുറവാണെന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

പാണ്ടിക്കാട് പഞ്ചായത്തില്‍ നിയന്തണം കര്‍ശനമാക്കി ആഘോഷ പരിപാടികള്‍ക്ക് പരമാവധി 50 പേര്‍ക്കേ അനുവാദം ഉണ്ടാകു, വിദ്യാര്‍ഥികള്‍ പഞ്ചായത്ത് വിട്ടു പോകരുതെന്ന നിര്‍ദേശവും നല്‍കി.  നിപ സമ്പര്‍ക്ക പട്ടികയില്‍ 246 പേര്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്ക് വിഭാഗത്തിലുള്ളത് 63 പേര്‍ ഉണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ക്ക് വൈറല്‍ പനി സ്ഥിരീകരിച്ചു. ഹൈറിസ്ക് വിഭാഗത്തിലെ രണ്ടുപേര്‍ക്ക് നിപ ലക്ഷണമുണ്ട്.