ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയിയെ കുരുതികൊടുത്ത് ഒരാഴ്ചയ്ക്കുളളില്‍ തോടിന്റെ ഉപരിതലത്തിലെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഭൂരിഭാഗവും വാരിനീക്കി നഗരസഭ. വെളളിയാഴ്ച അമിക്കസ് ക്യൂറിയുടെ സന്ദര്‍ശനം പ്രമാണിച്ചായിരുന്നു 2015ലെ ഓപ്പറേഷന്‍ അനന്തയ്ക്കു ശേഷം ആദ്യമായി ആമയിഴഞ്ചാന്‍ തോട് ഇത്രയും വൃത്തിയാകുന്നത്. അടിഞ്ഞു കൂടിയ ചെളിയും മണ്ണും നീക്കുന്നതും മാലിന്യമൊഴുക്കുന്നതിന് ശാശ്വതമായ തടയിടുന്നതും ഉള്‍പ്പെടെ 95 ശതമാനം ജോലികള്‍ ബാക്കിയാണ്. 

വെളളിയാഴ്ച ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി സംഘം ആമയിഴഞ്ചാന്‍ തോട് സന്ദര്‍ശനത്തിനെത്തിയിരുന്നു. കോടതിയിലേയ്ക്ക് നെഗറ്റീവ് റിപ്പോര്‍ട്ട് എത്തിയാല്‍ ഗുരുതര ഭവിഷ്യത്ത് ഉണ്ടാകുമെന്ന് കൂടി തിരിച്ചറിഞ്ഞായിരുന്നു അതിവേഗ മാലിന്യ നീക്കം. മാലിന്യം കുന്നുകൂടിയ റയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് റെയില്‍വേ ക്യാമറ സ്ഥാപിച്ചു. മാലിന്യമെറിഞ്ഞാല്‍ ആകെ നാറുമെന്നും പേരു പുറത്താകുമെന്നും നഗര സഭയുടെ മുന്നറിയിപ്പ്.

ഇനി മാലിന്യമെറിയാതിരിക്കാനുളള വകതിരിവ് നാട്ടുകാര്‍ കൂടി കാണിച്ചാല്‍ ജോയിയുടെ ആത്മാവിനോട് നീതിപുലര്‍ത്താനാകും.

The municipal corporation has removed the plastic waste from Amayizhanchan

ENGLISH SUMMARY:

The municipal corporation has removed the plastic waste from Amayizhanchan