car-fire

TOPICS COVERED

ഇടുക്കി കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ഒരാൾ മരിച്ചു. കുമളിക്ക് സമീപം 66 ആം മൈലിൽ എട്ട് മണിയോടെയാണ് കാറിന് തീ പിടിച്ചത്. വണ്ടിപ്പെരിയാറിൽ നിന്ന് നിന്ന് കുമളിയിലേക്ക് വരികയായിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നാലെ എത്തിയ ബൈക്ക് യാത്രികൻ കാറിനെ മറി കടന്നു വിവരം പറയാൻ ശ്രമിച്ചപ്പോഴേക്കും തീ ആളി പടർന്നു. സമീപത്തുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാർ ഓടിച്ചയാൾക്ക് പുറത്തു ഇറങ്ങാൻ സാധിച്ചില്ല. നാട്ടുകാരും കുമളി പൊലീസും പീരുമേട് അഗ്നിശമന സേനയുമെത്തിയാണ് പൊള്ളാലേറ്റ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല .

 
ENGLISH SUMMARY: