maryanaduaccident

TOPICS COVERED

‌മുതലപ്പൊഴിക്ക് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ മരണക്കെണിയായി തിരുവനന്തപുരം മരിയനാടും. ഒരാഴ്ചയ്ക്കിടെ മൂന്ന് മത്സ്യത്തൊഴിലാളികളാണ് ഇവിടെ മരിച്ചത്.  മുതലപ്പൊഴി മരണപ്പൊഴിയായി മാറിയതോടെ കടലില്‍ പോകാന്‍ മരിയനാടിനെ ആശ്രയിച്ചവരാണ് അപകടത്തില്‍ പെട്ടത്. പൊഴിയുടെ അശാസ്ത്രീയ നിര്‍മാണമാണ് മരിയനാടിനെയും അപകടക്കെണിയാക്കിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 

പതിവുപോലെ മരിയനാട് ബീച്ച് തിരക്കിലാണ്. നാലിയിരത്തോളം പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ ഇവിടെനിന്നും കടലില്‍ പോകുന്നുണ്ട്. അതിനാല്‍ ട്രോളിങ് നിരോധന കാലത്തും ധാരാളം മത്സ്യം ലഭ്യമാണ്. പക്ഷെ അതിന്‍റെ സന്തോഷമല്ല ആശങ്കയുടെ കരിനിഴലാണ് ഇവരുടെ മുഖത്ത്. അപകടങ്ങളില്‍ മരിച്ച മൂന്ന് പേരില്‍ ഒരാളാണ് 69 വയസ്സുകാരനായ സേവ്യര്‍. മകന്‍ അനീഷായിരുന്നു അപകട സമയത്ത് ബോട്ട് നിയന്ത്രിച്ചിരുന്നത്. 

Marianad is a death trap for fishermen: