leopard

പത്തനംതിട്ട കൂടൽ പാക്കണ്ടത്ത് പാറയ്ക്കു മുകളിൽ പുലിയെ കണ്ടതായി നാട്ടുകാര്‍. പുലിയുടെ വിഡിയോ ദൃശ്യവും മൊബൈൽ ഫോണിൽ പകർത്തി.  രാക്ഷസൻപാറയുടെ ഭാഗമായ ആനപ്പാറയ്ക്കു മുകളിലാണ് പുലി വന്നത്. നടുവത്തുമൂഴി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലക സംഘവും കോന്നി സ്ട്രൈക്കിങ് ഫോഴ്സും സ്ഥലത്ത് തിരച്ചിൽ നടത്തുകയും പാറയ്ക്കു മുകളിൽ ക്യാമറ സ്ഥാപിക്കുകയും ചെയ്തു. 

 

രണ്ടു ദിവസം മുൻപ് ഈ ഭാഗത്ത് പുലിയുടെ അലർച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു. രാക്ഷസൻപാറയിലേക്ക് കുട്ടികൾ അടക്കമുള്ള സന്ദർശകർ പോകുന്ന ഭാഗത്താണ് പുലിയുടെ സാന്നിധ്യമുള്ളത്. ആറുമാസം മുമ്പ് കൂടുവെച്ച് ഇവിടെ പുലിയെ പിടികൂടിയിരുന്നു.

ENGLISH SUMMARY: