thiruvalla-car

TOPICS COVERED

തിരുവല്ല വേങ്ങലിൽ കാർ കത്തി രണ്ടുപേർ മരിച്ചു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ്, ഭാര്യ ലൈജി തോമസ് എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഉച്ചയ്ക്ക് ഒരു മണിയോടെ പെട്രോളിങ്ങിനെത്തിയ പൊലീസ് സംഘമാണ് വേങ്ങൽ - കാവുംഭാഗം റോഡിൽ കാർ കത്തുന്നതായി കണ്ടത്. കാറിനുള്ളിൽ ഒരാൾ അകപ്പെട്ടിട്ടുണ്ടെന്നായിരുന്നു  ആദ്യം ലഭിച്ച സൂചന. പൊലീസ് അറിയിച്ചതിന് പിന്നാലെ അഗ്നിരക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് കാറിനുള്ളിൽ രണ്ടുപേരുണ്ടായിരുന്നതായി വ്യക്തമായത്. കാറിന്റെ മുൻ സീറ്റുകളിൽ ഉണ്ടായിരുന്ന മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മകന്റെ ലഹരി ഉപയോഗത്തെ തുടർന്നുള്ള മാനസിക വിഷമത്താൽ മരിക്കുകയാണെന്ന ആത്മഹത്യാക്കുറിപ്പ് രാജുവിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.