indian-passport-office

TOPICS COVERED

രാജ്യമൊട്ടാകെ പാസ്പോർട്ട് സേവാ സംവിധാനത്തിന്‍റെ നവീകരണം നടക്കുന്നതിനാൽ  ഓഗസ്റ്റ് 29 (നാളെ രാത്രി) മുതൽ സെപ്റ്റംബർ 2നു രാവിലെ 6 വരെ പാസ്പോർട്ട് സേവനം മുടങ്ങുമെന്ന് അറിയിപ്പ്. ഇതിന്‍റെ ഭാഗമായി കൊച്ചിയടക്കമുള്ള റീജനൽ പാസ്പോർട്ട് ഓഫിസിന്‍റെ എല്ലാ സേവന കേന്ദ്രങ്ങളിലും 2024 ഓഗസ്റ്റ് 30-ന് ബുക്ക് ചെയ്ത പാസ്‌പോർട്ട്/പിസിസി അപ്പോയിന്‍റ്മെന്‍റുകള്‍ റദ്ദാക്കി. മേല്‍പറഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കിയ അപ്പോയിന്‍റ്മെന്‍റുകള്‍ അടുത്ത ദിവസങ്ങളില്‍ പുനഃക്രമീകരിക്കുന്നതായിരിക്കും.

പാസ്പോർട്ട് സേവാകേന്ദ്രങ്ങളിലും പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങളിലും ഇത് ബാധകമാണ്. പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും ഈ മാസം 30നു പാസ്പോർട്ട് സേവനത്തിന് അപ്പോയ്ന്റ്മെന്റ് ലഭിച്ച അപേക്ഷകർക്ക് സെപ്റ്റംബർ 2 മുതലുള്ള ദിവസങ്ങളിലായി അപ്പോയ്ന്റ്മെന്റ് ലഭിക്കുമെന്നു പാസ്പോർട്ട് ഓഫിസ് അധികൃതർ അറിയിച്ചു. പുനഃക്രമീകരിച്ച തീയതി അപേക്ഷകരെ ഇമെയിൽ മുഖേനയും എസ്എംഎസ് മുഖേനയും അറിയിക്കും.