jithin-died-in-wedding-day

വിവാഹദിവസം ജീവനൊടുക്കി  യുവാവ്. മലപ്പുറത്താണ് സംഭവം. കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെയാണ് പ്രതിശ്രുത വരനെ ശുചിമുറിയിൽ കൈ ഞെരമ്പ് മുറിച്ച്  മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്‍റെ കാരണം വ്യക്തമല്ല. 

മൃതദേഹം കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായിരുന്നു ജിബിൻ. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെ ഉള്ളവ പൊലീസ് പരിശോധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.