mg-roadaccident

കൊച്ചി നഗരമധ്യത്തിലെ എംജി റോഡില്‍ പുലര്‍ച്ചെ സിനിമാ ഷൂട്ടിങ്ങിനായി നടത്തിയ കാറോട്ടത്തില്‍ അപകടം. നടന്മാരായ അര്‍ജുന്‍ അശോകനും സംഗീതിനും റോഡരികില്‍ നിന്ന ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനും പരുക്കേറ്റു. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഷൂട്ടിങ് നടത്തിയതെന്ന് വ്യക്തമാക്കിയ പൊലീസ് അമിതവേഗത്തില്‍ കാറോടിച്ചതിന് കേസെടുത്തു. അപകടമുണ്ടാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

 

രാത്രി 1.45നാണ് കൊച്ചി എം ജി റോഡില്‍ ബ്രോമാന്‍സ് സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം ഉണ്ടാകുന്നത്. ചേസിംങ് സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. അമിത വേഗത്തില്‍ വന്ന കാര്‍ മറ്റൊരു കാറിലും സമീപത്തുള്ള ബൈക്കിലും ഇടിച്ചു.

അപകടത്തില്‍ നടന്‍മാരായ അര്‍ജുന്‍ അശോകനും സംഗീതിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനും ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. സംഗീത് ഒഴികെ പരുക്കേറ്റ എല്ലാവരും ആശുപത്രി വിട്ടു. അനുമതിയില്ലാതെയാണ് അണിയറ പ്രവര്‍ത്തകര്‍ ചേസിംഗ് സീന്‍ ചിത്രീകരിച്ചത്. അമിത വേഗത്തില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ചേസിംഗ് സീന്‍ ചിത്രികരിക്കുന്ന സമയത്ത് സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കും. 

ENGLISH SUMMARY:

Actors Arjun Ashokan, Sangeeth Prathap injured in car accident in Kochi