ankola-navysearching

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ നീളുന്നു. പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ നാവികസേനയ്ക്കു പുഴയിലിറങ്ങാനാകുന്നില്ല. ബോട്ടില്‍ പുഴയിലിറങ്ങിയ നാവികസേന പ്രതികൂല സാഹചര്യത്തില്‍ തിരിച്ചുകയറി. ഷിരൂരില്‍ ശക്തമായ മഴ തുടരുകയാണ്. ചങ്ങാടം എത്തിച്ചുള്ള പരിശോധന ഇന്നുണ്ടാകും. പോന്‍റൂണ്‍ സ്ഥാപിച്ച് അടിയൊഴുക്ക് പ്രതിരോധിച്ച് മുങ്ങിത്തപ്പാനാണ് ശ്രമം. 

 

മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലുണ്ട്. ട്രക്കിന്റെ സ്ഥിതിയെക്കുറിച്ച് ഐ ബോർഡ് പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെട്ട റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. ട്രക്ക് അൽപം ചരിഞ്ഞ നിലയിലാണ്. അടിയന്തരമായി കൂടുതൽ സൈനിക സഹായം ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കത്ത് നൽകി. 

ENGLISH SUMMARY:

Ankola landslide: Navy starts search for Arjun in Gangavali river; strong currents halt diving operation