shiroor-mission27

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ ഗംഗാവലിപുഴയിൽ വലിയ ചങ്ങാടം ഇറക്കി തിരച്ചിൽ തുടരും. ശക്തമായ അടിയൊഴുക്ക് തുടരുന്നതിനാലാണ് ഫൺടൂൺ പരിശോധനയ്ക്ക് തീരുമാനമെടുത്തത്. അർജുനെ കാണാതായി ഇന്ന് പന്ത്രണ്ട് ദിവസമായി. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലുണ്ട്. ട്രക്കിൻറെ സ്ഥിതിയെക്കുറിച്ച് ഐ ബോർഡ് പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെട്ട റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. ട്രക്ക് അൽപം ചരിഞ്ഞ നിലയിലാണ്. അടിയന്തരമായി കൂടുതൽ സൈനിക സഹായം ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കത്ത് നൽകി. 

 
ENGLISH SUMMARY:

Ankola landslide: No human presence found yet, floating platform to be readied for divers