- 1

TOPICS COVERED

ഡൽഹിയിലെ ഐ.എ.എസ് പരിശീലന കേന്ദ്രത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ നെവിൻ ഡാൽവിൻ മരിച്ച വാർത്തയറിഞ്ഞ ഞെട്ടലിലാണ് നാട്. എറണാകുളം അങ്കമാലിക്കടുത്ത് നീലീശ്വരത്തെ ലാൻസ് വില്ലയിൽ റിട്ട. ഡി.വൈ.എസ്.പി ഡാൽവിൻ സുരേഷിന്റെയും ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസറായ ഡോ. ടി. എസ്. ലാൻസലെറ്റിന്റെയും മകനാണ്.

 

തിരുവനന്തപുരം സ്വദേശിയായ നെവിന്റെ കുടുംബം അമ്മയുടെ ജോലി സംബന്ധമായാണ് എറണാകുളം കാലടിയിൽ താമസിക്കുന്നത്.  രാവിലെ ആലുവയിലെ പള്ളിയിലെത്തിയപ്പോഴാണ് നെവിന്റെ മാതാപിതാക്കൾ മരണവാർത്ത അറിയുന്നത്. ജെ.എൻ.യുവിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്ന നെവിന്റെ മരണവാർത്ത  നാട്ടുകാരടക്കം പലരും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. 

സംഭവമറിഞ്ഞ് നെവിന്റെ അമ്മയുടെ  സഹോദരൻ ഡൽഹിയിലേക്ക് പുറപ്പെട്ടു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമമെന്ന് റോജി എം ജോൺ എംഎൽഎ പറഞ്ഞു. 

നെവിന്റെ ബന്ധുക്കൾ കൂടുതലും തിരുവനന്തപുരത്തു ആയതിനാൽ മൃദദേഹം അങ്ങോട്ട് കൊണ്ടുപോകാൻ ആകും സാധ്യത.

ENGLISH SUMMARY:

Delhi Coaching Centre Flooding: Nevin Dalvin death