Image Credit; Facebook

ഷോർട്ട് ഡിസ്റ്റൻസ് നോൺ ഏസി ഫാസ്റ്റ് പാസഞ്ചർ ബസുകൾ വാങ്ങുന്നതിനുള്ള ദർഘാസ് (ഇ ടെൻഡർ) ക്ഷണിച്ച് കെഎസ്ആർടിസി. മന്ത്രി കെബി ​ഗണേഷ് കുമാർ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിൽ ഇ ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 31.07.2024 ആണെന്നും പറയുന്നുണ്ട്.   

BS VI മാനദണ്ഡങ്ങൾ ക്ക് അനുസൃതമായി ഏറ്റവും പുതിയ CMVR പ്രകാരം പൂർണ്ണമായി നിർമ്മിച്ച 220  നോൺ എസി 10.5 മീറ്റർ ഷോർട്ട് ഡിസ്റ്റൻസ് ഫാസ്റ്റ് പാസഞ്ചർ ബസുകൾക്കായാണ്  കെഎസ്ആർടിസി ഇ ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. 

4-സിലിണ്ടർ ഡീസൽ പ്രൊപ്പൽഡ് ബസുകളുടെ ഡിസൈൻ, നിർമ്മാണം, വിതരണം, ടെസ്റ്റിംഗ്, കമ്മീഷനിംഗ് എന്നിവയുൾപ്പെടെയാണ് ടെൻഡറുകൾ ക്ഷണിച്ചിരിക്കുന്നത്.  ബസിൻ്റെ രൂപകല്പനയും ഊർജ്ജ കാര്യക്ഷമതയും പരിസ്ഥിതി സൗഹൃദവും ഗതാഗതത്തിന് സുരക്ഷിതവുമായിരിക്കണമെന്ന്  മന്ത്രി കെബി ​ഗണേഷ് കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ENGLISH SUMMARY:

KSRTC invites e-tenders for procurement of 220 non-AC fast passenger buses