ഷോർട്ട് ഡിസ്റ്റൻസ് നോൺ ഏസി ഫാസ്റ്റ് പാസഞ്ചർ ബസുകൾ വാങ്ങുന്നതിനുള്ള ദർഘാസ് (ഇ ടെൻഡർ) ക്ഷണിച്ച് കെഎസ്ആർടിസി. മന്ത്രി കെബി ഗണേഷ് കുമാർ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിൽ ഇ ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 31.07.2024 ആണെന്നും പറയുന്നുണ്ട്.
BS VI മാനദണ്ഡങ്ങൾ ക്ക് അനുസൃതമായി ഏറ്റവും പുതിയ CMVR പ്രകാരം പൂർണ്ണമായി നിർമ്മിച്ച 220 നോൺ എസി 10.5 മീറ്റർ ഷോർട്ട് ഡിസ്റ്റൻസ് ഫാസ്റ്റ് പാസഞ്ചർ ബസുകൾക്കായാണ് കെഎസ്ആർടിസി ഇ ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.
4-സിലിണ്ടർ ഡീസൽ പ്രൊപ്പൽഡ് ബസുകളുടെ ഡിസൈൻ, നിർമ്മാണം, വിതരണം, ടെസ്റ്റിംഗ്, കമ്മീഷനിംഗ് എന്നിവയുൾപ്പെടെയാണ് ടെൻഡറുകൾ ക്ഷണിച്ചിരിക്കുന്നത്. ബസിൻ്റെ രൂപകല്പനയും ഊർജ്ജ കാര്യക്ഷമതയും പരിസ്ഥിതി സൗഹൃദവും ഗതാഗതത്തിന് സുരക്ഷിതവുമായിരിക്കണമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.