കൊച്ചി കടവന്ത്രയില്‍ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിന് പിന്നില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. അരൂക്കുറ്റി സ്വദേശിനി സീനത്ത് മരിച്ചത്. രാവിലെ 9ന് തിരക്കേറിയ റോഡില്‍ കടവന്ത്ര സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. വൈറ്റിലയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് പോകുകയായിരുന്ന ബസ് സീനത്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്‍റെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. സീനത്ത് മുന്നിലുണ്ടായിരുന്ന കാറിനും ബസിനുമിടയില്‍ ഞെരിഞ്ഞമര്‍ന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം എന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ അവകാശവാദം.