ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നു. മൂന്നാർ കല്ലാറിൽ മണ്ണിടിഞ്ഞു വീണു വീട് ഭാഗികമായി തകർന്നു. വട്ടയാർ കല്ലു വീട്ടിൽ സൈമൺന്‍റെ വീടാണ് തകർന്നത്. മുതിരപ്പുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പഴയ മൂന്നാറിൽ വെള്ളം കയറി. നിരവധിയിടങ്ങളിൽ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.