വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും എല്ലാ സേനകളും രക്ഷാപ്രവര്‍ത്തന ദൗത്യത്തിലെന്ന് റവന്യുമന്ത്രി. രണ്ടുപാലങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം. രക്ഷാപ്രവര്‍ത്തനത്തിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇനിയും കുറെയാളുകളെ രക്ഷപെടുത്താനുണ്ട്. എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് പാറയാനാകില്ലെന്നും മന്ത്രി കെ.രാജന്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കേരളത്തെ കണ്ണീര്‍ക്കയത്തിലാക്കി വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുള്‍പൊട്ടല്‍. വയനാട്ടില്‍ ഉണ്ടായത് സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമാണ്. ദുരന്തം നാട് ഉറങ്ങിക്കിടക്കവേയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഒന്നിച്ച് നാട് . ഉരുള്‍പൊട്ടലില്‍ ഇതുവരെ 93പേര്‍ മരിച്ചതായി മുഖ്യമന്ത്രി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക.  

മുണ്ടക്കൈയില്‍ ഗുരുതരസാഹചര്യമാണ്. മണിക്കൂറുകള്‍ക്ക് ശേഷം മുണ്ടക്കൈയില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം തുടങ്ങി. വീടുകള്‍ മണ്ണിനടിയിലാണ്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ തീവ്രശ്രമമാണ്. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചിലാണ്. ഇവിടെ മൂന്നാമതും ഉരുള്‍പൊട്ടല്‍ ഉണ്ടായി. മുണ്ടക്കൈ ടൗണിനെ തുടച്ചുനീക്കി ദുരന്തം. ഏകയാത്രാമാര്‍ഗമായ പാലം ഒലിച്ചുപോയി. 

ദുരന്തത്തില്‍ അനേകര്‍  ഒറ്റപ്പെട്ടു. മുണ്ടക്കൈയില്‍ കുന്നിന്റെ മുകളിലും റിസോര്‍ട്ടിലും രക്ഷതേടി 250 പേര്‍. കുന്നിന്റെ മുകളില്‍ 150 പേര്‍, റിസോര്‍ട്ടില്‍ 100 പേര്‍. 50 വീടെങ്കിലും തകര്‍ന്നതായും നാട്ടുകാരി മിന്നത്ത് മനോരമ ന്യൂസിനോട്. 

ENGLISH SUMMARY:

Wayanad landslides LIVE updates