കേരളത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. മരണം 56 ആയി. ഉരുള്‍പൊട്ടലില്‍ 36 മൃതദേഹങ്ങള്‍ മേപ്പാടിയിലെ ആശുപത്രികളിലാണ്. 70 പേര്‍ക്ക് പരുക്ക്. മേപ്പാടി ആശുപത്രിയില്‍ 18, സ്വകാര്യ ആശുപത്രിയില്‍ 7 മൃതദേഹങ്ങള്‍. നിലമ്പൂര്‍, മഞ്ചേരി ആശുപത്രികളില്‍ 8 മൃതദേഹങ്ങള്‍. നിലമ്പൂര്‍ പോത്തുകല്ലില്‍ ചാലിയാറിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങള്‍ . മലപ്പുറം ഇരുട്ടുകുത്തിയില്‍ ചാലിയാറില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. മുണ്ടക്കൈയില്‍ നിന്ന് പുഴ ഒഴുകിയെത്തുന്നത് ചാലിയാറിലാണ്.
മുണ്ടക്കൈയില്‍ കുന്നിന്റെ മുകളിലും റിസോര്‍ട്ടിലും രക്ഷതേടി 250 പേര്‍. കുന്നിന്റെ മുകളില്‍ 150 പേരും റിസോര്‍ട്ടില്‍ 100 പേരുമുണ്ട്. വെള്ളത്തില്‍ നിന്ന് രക്ഷിച്ച മൂന്നുപേരും കുന്നിന്റെ മുകളില്‍, മൂന്നുപേരുടെ നില ഗുരുതരം
കൂടുതലും കുട്ടികളും സ്ത്രീകളും കുട്ടികളുമാണ്. 50 വീടെങ്കിലും തകര്‍ന്നതായും നാട്ടുകാരി മിന്നത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. മുണ്ടക്കൈയില്‍ ബാക്കിയുണ്ടാവുക പത്ത് വീടുകള്‍ മാത്രമെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍.
മസ്ജിദ് തകര്‍ന്നു, ഉസ്താദിനെ ഉള്‍പ്പെടെ നിരവധി പേരെ കാണാനില്ലെന്നും യൂനുസ്.
മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും എത്താനായിട്ടില്ല. മുണ്ടക്കൈ പാലം തകര്‍ന്നു, താല്‍ക്കാലിക പാലം ഉണ്ടാക്കാന്‍ ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്ററുകള്‍ തിരിച്ചുപോയി. പുഴയില്‍ ചെളിയില്‍ കുടുങ്ങിയയാളെ രക്ഷിക്കാനാവുന്നില്ല. പുഴയിലെ കനത്ത ഒഴുക്കും മഴയും തടസമാണ്.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ രണ്ടു ഹെലികോപ്റ്ററുകളും വയനാട്ടില്‍ ഇറങ്ങാനാവാതെ കോഴിക്കോട്ടേക്ക് തിരിച്ച് പോയി. ഇതോടെ രക്ഷാ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. 250 പേരെ രക്ഷിക്കാന്‍ കേരളം സഹായം തേടിയതായി സൈന്യം അറിയിച്ചു. 138 അംഗ സേന മുണ്ടകൈയിലേക്കെത്തു. നാല് എന്‍ഡിആര്‍എഫ് സംഘങ്ങളും. അഞ്ച് മന്ത്രിമാര്‍ വയനാട്ടിലേക്ക്, കണ്‍ട്രോള്‍ റൂം നമ്പര്‍: 9656938689, 8086010833