mamooka-wayanad

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന് കൈത്താങ്ങായി മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായി സി.പി. സാലിയുടെ സി.പി ട്രസ്റ്റും. ആംബുലൻസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ സാധനങ്ങളുമായാണ് സംഘം വയനാട്ടിലേക്ക് പുറപ്പെടുന്നത്. ഈ വലിയ ദുരന്തം ഏറെ ദുഃഖകരമാണ്. വയനാടിനെ ചേർത്തുപിടിക്കുമെന്നും ആവശ്യത്തിനായി സാധനങ്ങൾ എത്തിച്ചു നൽകുമെന്നും കെയർ ആൻഡ് ഷെയർ അറിയിച്ചു. നാടിന്റെ ഈ അവസ്ഥയെ മറികടക്കാൻ എല്ലാവരും ഒത്തുചേർന്നു പ്രവർത്തിക്കുമെന്ന് സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി സാലി അഭിപ്രായപ്പെട്ടു.