nilambur-rescue

ചാലിയാറിന്‍റെ ഓളപ്പരപ്പുകളുടെ വേഗത്തെ വകഞ്ഞു മാറ്റിയാണ്  മലപ്പുറം നിലമ്പൂരിലെ രക്ഷാപ്രവർത്തനം. മൃതദേഹങ്ങൾ ഓരോന്നായി കണ്ടെടുക്കുമ്പോഴും കണ്ണീരണിയുകയാണ് സംഘാംഗങ്ങൾ.

ഉരുൾപൊട്ടലുണ്ടായി മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിൽ വയനാടിന്‍റെ ഉള്ളൊഴുകിയെത്തിയത് നിലമ്പൂരാണ്. ചാലിയാറിലൂടെ ഒഴുകിയെത്തിയ കുറെയേറെ ജീവനും ജീവിതങ്ങളും. ആദ്യ ദിവസം പോത്തുകൽ മേഖലയിൽ ഒരു കുഞ്ഞു ജീവൻ ഒഴിയെത്തിയതാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് മനുഷ്യശരീരങ്ങൾ വഹിച്ചുള്ള ചാലിയറിന്‍റെ ഉള്ളൊഴുക്കിന്‍റെ വേഗം കൂടി. അന്നുമുതൽ കൈ മെയ് മറന്നു രക്ഷ പ്രവർത്തനം നടത്തുന്ന മനുഷ്യർ. 

പാതിയിൽ പൊലിഞ്ഞു പോയ ജീവിതങ്ങൾ കോരിയെടുക്കുമ്പോൾ ഉള്ളുപിടയുന്ന വേദന. പോത്തുകലിലും പരിസരപ്രദേശങ്ങളിലും ഇതിനോടകം കണ്ടെടുത്തത് അൻപത്തിലധികം മൃതദേഹങ്ങളും 80 ൽ അധികം മൃതദേഹ ഭാഗങ്ങളുമാണ്. ചാലിയാറിന്‍റെ ഓരങ്ങളിൽ ഇനിയുമേറെ മൃതദേഹങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട് എന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. മനസ്സും ശരീരവും ഒരുപോലെ തളരുമ്പോഴും ഈ മനുഷ്യരുടെ ഓർമ്മകളാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. കൂടുതൽ ഊർജത്തോടെ ചാലിയാറിന്റെ തീരത്ത് രക്ഷാപ്രവർത്തനം തുടരുകയാണ് ഇവർ.

ENGLISH SUMMARY:

Rescue operation in Nilampur, Malappuram