വയനാടിനെ കെട്ടിപ്പടുക്കാന്‍ നാട് കൈകോര്‍ക്കുമ്പോള്‍ തങ്ങളാലായത് ചെയ്യുകയാണ് കേരളത്തിലെ പിഞ്ചോമനകളും. എല്ലാം നഷ്ടപ്പെട്ട തങ്ങളുടെ കൂട്ടുകാര്‍ക്കായി കുടുക്കയില്‍ സ്വരൂപിച്ച പണവും ആഘോഷത്തിനായി കരുതിവെച്ച പണവും നല്‍കി മാതൃകയാവുകയാണ് തൃശൂരിലെ കുഞ്ഞുമനസുകള്‍.
തൃശൂരിലെ രണ്ട് കുട്ടികളാണ് അവർ കരുതിവച്ച കുഞ്ഞു നിക്ഷേപം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തത്. സൈക്കിൾ വാങ്ങാൻ രണ്ടു വർഷമായി കുടുക്കയിൽ സ്വരൂപിച്ച് കൊണ്ടിരുന്ന പണമാണ് ഒന്നാം ക്ലാസുകാരൻ അർണവ് കൈമാറിയത്. ഏഴാം ക്ലാസുകാരി ദിയ പിറന്നാൾ ആഘോഷത്തിനായി മാറ്റിവച്ച 25000 രൂപയും കൈമാറി. രണ്ടു കുട്ടികളും വിദേശത്താണ് പഠിക്കുന്നത്.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ ആകെ മരണം 334 ആയി. ഇന്നു 14 മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. ചാലിയാറില്‍ നിന്ന് ഇതുവരെ 180 മൃതദേഹങ്ങള്‍ കണ്ടെടുത്തു. രാവിലെ വെള്ളാര്‍മല സ്കൂളില്‍ നിന്നും ചാലിയാറില്‍ നിന്നും ഓരോ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 288 പേര്‍ ഇനിയും കാണാമറയത്താണ്. മുണ്ടക്കൈയിലും ചൂരല്‍മലയിലും ആറു മേഖലകളിലായി തിരിച്ചാണ് നാലാംനാള്‍ തിരച്ചില്‍ പുരോഗമിക്കുന്നത്. സൈന്യവും എന്‍.ഡി.ആര്‍.എഫുമടക്കം രണ്ടായിരത്തോളം പേരാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.