ALuva

TOPICS COVERED

മഴയെത്തുടര്‍ന്ന് വെള്ളവും ചെളിയും നിറഞ്ഞ ആലുവ മണപ്പുറത്ത് ഇത്തവണ ബലിതര്‍പ്പണമില്ല. പകരം, അന്നദാന മണ്ഡപത്തിനോട് ചേര്‍ന്നോ റോഡരികിലോ ബലി അര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നേക്കുമെന്ന ആശങ്കയുള്ളതിനാല്‍ ക്ഷേത്രപരിസരത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. 

 

ഒരാഴ്ചയായി തുടരുന്ന മഴയില്‍ ആലുവ ക്ഷേത്രപരിസരം വെള്ളത്തിലും ചെളിയും മുങ്ങിക്കിടക്കുന്ന നിലയിലാണ്. ബലിതര്‍പ്പണത്തിനു മുന്നോടിയായി ശുചീകരണം തുടങ്ങിയെങ്കിലും മഴ വീണ്ടും കനത്തതോടെ ശ്രമം ഉപേക്ഷിക്കേണ്ടതായി വന്നു. തുടര്‍ന്നാണ് മണപ്പുറത്ത് ബലിതര്‍പ്പണം നടത്താതെ അന്നദാന മണ്ഡപത്തിനോട് ചേര്‍ന്ന് ചടങ്ങുകള്‍ നടത്താമെന്ന് ധാരണയായത്. ജനത്തിരക്ക് കൂടിയാല്‍ ആല്‍ത്തറ മുതല്‍ തോട്ടക്കാട്ടുറോഡു വരെ, ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കും. പ്രധാന ക്ഷേത്രവളപ്പില്‍ നിന്ന് വെള്ളവും ചെളിയും നീക്കം ചെയ്യുന്നത് ദുഷ്ക്കരമായതിനാല്‍ ഇവിടെ ദര്‍ശനവും ഉണ്ടായിരിക്കുന്നതല്ല.

പെരിയാറിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത മുന്നില്‍കണ്ട്, വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മുഴുവന്‍ സമയ പൊലീസ് നിരീക്ഷണത്തിലാണ് ക്ഷേത്രവും മണപ്പുറവും. നാളെ 350 പൊലീസുകാരെയാണ് വിന്യസിക്കുന്നത്. ഇന്ന് രാത്രി 12 മുതല്‍ ബലിതര്‍പ്പണചടങ്ങുകളാരാംഭിക്കും. മെട്രോയും കെഎസ്ആര്‍ടിസിയും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ദീര്‍ഘദൂര ബസുകള്‍ക്ക് തോട്ടക്കാട്ടുകരയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പെരിയാറില്‍ ബോട്ടും മുങ്ങല്‍ വിദഗ്ദരും സജ്ജമാണ്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണയും ബലിതര്‍പ്പണചടങ്ങുകള്‍

There is no Balitarpanam at Aluva Manappuram this time: