വയനാട് ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നടപടിക്രമങ്ങളുണ്ട്. ഇപ്പോള്‍ കരുതല്‍ കരുണയാണ് വേണ്ടതെന്ന്  സുരേഷ് ഗോപി പറഞ്ഞു. 

ദുരന്തത്തില്‍പ്പെട്ടവരുടെ മാനസിക പുനരധിവാസമാണ് പ്രധാനം. കാണാതായവരുടെ കണക്ക് കൃത്യമായി കിട്ടേണ്ടതുണ്ട്. കലക്ടറുമായി സംസാരിച്ച് വേണ്ടത് ചെയ്യുമെന്നും സുരേഷ് ഗോപി പറ‍ഞ്ഞു. പരിശോധനയ്ക്ക് കൂടുതല്‍ സേന വേണമെങ്കില്‍ കേരളം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

Suresh Gopi visits Chooralmala in Wayanad