വയനാട്, മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസമായ ഇന്നും തുടരും. ആറു സോണുകളായി നടത്തുന്ന തിരച്ചിലിൽ 1200 ഓളം പേർ പങ്കെടുക്കും . ഇന്നലെ ചാലിയാർ പുഴയിൽ നിന്നടക്കം നാല് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതിന് പുറമെ 13 ശരീര ഭാഗങ്ങളും ലഭിച്ചു. ഇതുവരെ 357 പേർ മരിച്ചു. സർക്കാരിൻ്റെ കണക്ക് അനുസരിച്ച് 219 ആണ് മരണസംഖ്യ.
അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കിയായിരിക്കും ഇന്ന് മുതല്‍ പരിശോധന. ഇരുന്നൂറിലേറെ പേരെയാണ് ഇനിയും കണ്ടെത്താനുളളത്. ചാലിയാറിലും രാവിലെ തിരച്ചില്‍ പുനഃരാരംഭിക്കും.
അതേസമയം, വയനാടനുഭവങ്ങള്‍ പങ്കിട്ടും സഹായവാഗ്ദാനങ്ങളുമായി 'നാട് വയനാട്ടിനൊപ്പം' ലൈവത്തണ്‍ രാവിലെ 7 മുതല്‍ മനോരമ ന്യൂസില്‍. അതിജീവന നിര്‍ദേശങ്ങളുമായി വിദഗ്ധര്‍ അണിചേരും. വയനാടനുഭവങ്ങള്‍ പങ്കിട്ടും സഹായവാഗ്ദാനങ്ങളുമായി പ്രമുഖരും പങ്കെടുക്കും. ചേര്‍ത്തുപിടിക്കാന്‍ ഒപ്പമുണ്ടെന്നതാണ് ലൈവത്തണിന്‍റെ സന്ദേശം.