മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മറുപടി ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഗുരുതര വിഭാഗത്തില്‍പ്പെടുത്തിയാണ് 153 കോടി അനുവദിച്ചത്. ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിലെ വിവരം പാര്‍ലമെന്റിലും അറിയിച്ചു. എല്‍ 3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന എംപിമാരുടെ ആവശ്യത്തില്‍ ഉറപ്പുനല്‍കിയില്ല. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 2,221 കോടി രൂപയുടെ സഹായം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള എംപിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു.
ദുരന്തത്തെ എല്‍ 3 വിഭാഗത്തില്‍ പെടുത്തണം എന്നും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു. കേന്ദ്രം സ്വീകരിച്ച നടപടികളും, ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളും നാളെ വൈകിട്ടോടെ അറിയിക്കാമെന്ന് ആഭ്യന്തര മന്ത്രി മറുപടി നല്‍കിയെന്ന് വയനാട് എം.പി. പ്രിയങ്ക ഗാന്ധി അറിയിച്ചു.