death-toll-in-the-landslide

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 413 ആയി. 152 പേരെ കണ്ടെത്താനുണ്ട്. പ്രദേശവാസികൾക്ക് പുറമെ, ആവശ്യമെങ്കിൽ ബന്ധുക്കളെയും ഇന്നുമുതൽ ദുരന്തഭൂമിയിലെത്തിക്കും. അവർ പറയുന്ന ഇടങ്ങൾ വിശദമായി പരിശോധിക്കും. കിണറുകൾ സ്ഥിതി ചെയ്തിരുന്നയിടത്ത് ആഴത്തിൽ തിരയും.  ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം തുടർനീക്കം ചർച്ച ചെയ്യും.  ഇതുവരെ നടന്ന തിരച്ചിലിൻ്റെയും ആശ്വാസ നടപടികളുടെയും സമഗ്രറിപ്പോർട്ട് മന്ത്രി തല ഉപസമിതി യോഗത്തിൽ അവതരിപ്പിക്കും. അതിനിടെ വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പേരും ഫോട്ടോയും വിലാസവും പുറത്തുവിട്ടു. 138പേരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്.

 
ENGLISH SUMMARY:

The death toll in the landslide disaster in Wayanad has reached 413